വിലക്കയറ്റത്തിൽ തകർന്ന കേരളംപട്ടിണിയിലേക്ക് നീങ്ങുന്നു.ധൂർത്തിൽ പുളയ്ക്കുന്ന പിണറായി ഭരണം നവോത്ഥാന തട്ടിപ്പുമായി അർമാദത്തിലാണ്.കേരളമെന്ന് പേരുള്ള സംസ്ഥാനം പിറന്നിട്ട് ഇന്ന് 68 കൊല്ലം പൂർത്തിയാകുന്നു. മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ അരി വില 46 രൂപയാണ്. വിലവിവരപ്പട്ടികയിൽ വെളിച്ചെണ്ണയുടെ കോളം കാലിയാണ്. കാരണം ഓരോ ദിവസവും വില മാറുന്നു, ക്രമാതീതമായി വർധിക്കുന്നു. കോളം പിന്നെ എങ്ങനെ കാലിയാകാതിരിക്കും? 240 രൂപയായിരിക്കുന്നു നാട്ടിൻ പുറത്തെ വെളിച്ചെണ്ണയുടെ വില. ള്ളിക്ക് 80, സവാളയ്ക്ക് 60, പരിപ്പ്, കടല, ഉഴുന്ന്' എന്നിവയുടെയൊക്കെ വില 100 മുതൽ 180 വരെയാണ്. ഉണക്ക മുളകിൻ്റെ വില 350 ന് മുകളിലേക്കെത്താൻ അധികം താമസമില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ഭരിക്കുന്ന ഇന്ന് മാർക്കറ്റിൽ ഉള്ള ഭക്ഷ്യവസ്തുക്കളുടെ വിലയാണ് ചർച്ച ചെയ്യപ്പെടേണ്ടത്. 4 കോടി ജനങ്ങൾക്ക് ന്യായവിലയ്ക്ക് പൊതുവിപണിയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കഴിയാത്ത വിധം വില വർധന ഉണ്ടാകുമ്പോഴും 1000 കോടിയുടെ കടപ്പത്രമിറക്കി നവോത്ഥാന ധൂർത്ത് പൊടിപൊടിക്കാനുള്ള നീക്കത്തിലാണ് പിണറായി വിജയൻ. വിജയൻ്റെ ആശാൻ മോദിയുടെ ഭരണവും ഒട്ടും മോശമല്ല. ഒക്ടോബറിൽ മഹത്തായ ഒരു നേട്ടം മോദി സർക്കാർ ഭാരതത്തിന് നേടിക്കൊടുത്തു. ഇന്ത്യയ്ക്ക് മുൻപ് ഒരിക്കൽ പോലും നേടാൻ കഴിയാതെ പോയ നേട്ടമാണ് മോദി ഭരണത്തിൽ ഭാരതം നേടിയിട്ടുള്ളത്. ലോകത്തിലെ പട്ടിണി സൂചികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒന്ന് സ്വന്തമാക്കിയാണ് മോദി ഭരണം നേട്ടം കൊയ്തത്. സൊമാലിയയും സുഡാനുമൊക്കെയാണ് ഒന്നാം സ്ഥാനത്തെത്താൻ ഭാരതം നടത്തിയ നീക്കങ്ങൾക്ക് തടയിട്ടത്. അല്ലായിരുന്നെങ്കിൽ പിണറായി സർക്കാർ വച്ചതു പോലെ നമ്പർ വൺ എന്നെഴുതിയ ബോർഡ് മോദിയും ഒന്ന് തൂക്കുമായിരുന്നു.
ഒരു മലയാളിയുടെ ഒരു വർഷത്തെ ആളോഹരി വരുമാനം 1,74,000 ത്തിൽ താഴെ മാത്രമാണ്. കേരളത്തിൻ്റെ മൊത്തം പൊതുകടം 4,29,270.6.കോടി രൂപയിൽ അധികമായിരിക്കുന്നു. 2022 ൽ ഇത് 3,32,921 കോടിയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിയുമ്പോൾ വെറും 1,62,271 കോടിയായിരുന്ന സ്ഥാനത്താണ് പലയിരട്ടി വർധന ഉണ്ടായിട്ടുള്ളത്. വികസന പദ്ധതികൾ എന്ന പേരിൽ പണിതത് കുഴി വീഴുന്ന കുറേ റോഡുകളും തകർന്നു വീഴുന്ന പാലങ്ങളും മാത്രം. ഭാരതമൊട്ടാകെ നടക്കുന്നത് രണ്ട് പുരോഗമന പ്രസ്ഥാനങ്ങൾ മാത്രം. ഒന്ന് മാലിന്യത്തിൽ നിന്ന് ഭരണം എങ്ങനെ നിലനിർത്താം എന്ന പരീക്ഷണങ്ങളും തട്ടിപ്പ് വെട്ടിപ്പ് അഴിമതി തുടങ്ങിയവയിൽ ഉണ്ടായ പതിവിൽ കവിഞ്ഞ കുതിച്ചു കയറ്റവും തന്നെ!
India left behind Kerala broke the knot What do you know about Angadi Vanibham?